ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിന് അമേരിക്കയിൽ വൻ പ്രതിഷേധം

വാഷിങ്ടൺ: സംഘടനയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ന്യൂയോർക്കിലെത്തിയ ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ അമേരിക്കയിൽ കടുത്ത പ്രതിഷേധം. ‘അമേരിക്കൻ ഹിന്ദുസ് ഫോർ എൻഗേജ്‌മെന്റ് ആൻഡ് ഡയലോഗ്’ സംഘടിപ്പിച്ച ‘യൂണിവേഴ്‌സൽ വൺനെസ് സെലിബ്രേഷൻ’ പരിപാടിക്കിടെയാണ് വിവിധ മനുഷ്യാവകാശ പ്രവർത്തകരും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയത്. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഒത്തുചേർന്ന നൂറുകണക്കിന് പ്രതിഷേധക്കാർ മോഹൻ ഭഗവതിനും ആർ.എസ്.എസിനുമെതിരെ ബാനറുകൾ ഉയർത്തിയും കടുത്ത മുദ്രാവാക്യങ്ങൾ വിളിച്ചും നിലപാടറിയിച്ചു.

ആഗസ്റ്റ് 25-നാണ് ഭഗവത് ന്യൂയോർക്കിൽ എത്തിയത്. എന്നാൽ ഈ പരിപാടിക്കെതിരെ നിരവധി ഇന്ത്യൻ-അമേരിക്കൻ സംഘടനകൾ നേരത്തെ തന്നെ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഭഗവതിന്റെ യു.എസ് വിസ റദ്ദാക്കണമെന്നും പരിപാടി ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ അധികാരികൾക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുകയും അതിക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്യുന്ന ആർ.എസ്.എസിന് ഇന്ത്യയിലും അമേരിക്കയിലും സ്ഥാനമില്ലെന്നും സംഘടനയെ ന്യൂയോർക്കിൽ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധക്കാരുടെ പ്രകടനം.

Related Articles

- Advertisement -spot_img

Latest Articles