മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അബ്ദുൽ അസീസിന് കെ.എം.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ: മൂന്നര പതിറ്റാണ്ടു നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ആനമങ്ങാട് മണലായ സ്വദേശിയും ജിദ്ദ ബവാദിയിൽ ജോലി ചെയ്യുകയുമായിരുന്ന മങ്ങാടൻപറമ്പത്ത് അബ്ദുൽ അസീസിന് മണലായ ഗ്ലോബൽ കെ.എം.സി.സി ജിദ്ദ ചാപ്റ്റർ ഊഷ്മളമായ യാത്രയയപ്പ് നൽകി. ചടങ്ങിൽ അബ്ദുൽ അസീസ് തന്റെ ദീർഘകാല പ്രവാസ ജീവിതത്തിൽ സംഘടനയ്ക്കും സമൂഹത്തിനും നൽകിയ വിലയേറിയ സേവനങ്ങളെ ഭാരവാഹികളും സുഹൃത്തുക്കളും സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.

യാത്രയയപ്പിന്റെ ഭാഗമായി മണലായ ഗ്ലോബൽ കെ.എം.സി.സി ജിദ്ദ ചാപ്റ്ററിന്റെ വകയായുള്ള ഉപഹാരം എം.പി. ഷഫീഖ് (ഷഫീഖ് മണലായ) അബ്ദുൽ അസീസിന് കൈമാറി. ചടങ്ങിൽ റഫീഖ് മണലായ, മുനീർ മണലായ, എം.പി. അസ്കർ, ഫഹദ് കെ. യാസർ, ടി. അൻസാർ, എം.പി. ഫഹദ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു..

Related Articles

- Advertisement -spot_img

Latest Articles