‘Love Life, No Drugs’: ഐ.സി.എഫ് തായിഫ് സിറ്റി യൂണിറ്റ് ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ് സംഘടിപ്പിച്ചു

തായിഫ്: യുവതലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനുമായി ഐ.സി.എഫ് (ICF) തായിഫ് സിറ്റി യൂണിറ്റ് ‘Love Life, No Drugs’ എന്ന പ്രമേയത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞാ സദസ്സ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രവർത്തകരുടെ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഉണ്ടാക്കുന്ന ഗുരുതരമായ ദൂഷ്യഫലങ്ങളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും വിശദമായ ചർച്ച നടന്നു.

വളർന്നുവരുന്ന തലമുറയെ ലഹരിമുക്തമായ വഴിയിലൂടെ നയിക്കാൻ ശക്തമായ മുന്നേറ്റങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ ചൂണ്ടിക്കാട്ടി. ഒരു ലഹരിമുക്ത സമൂഹസൃഷ്ടിക്കായി സജീവമായി പ്രവർത്തിക്കുമെന്ന ഉറച്ച പ്രതിജ്ഞയോടെയാണ് പരിപാടി സമാപിച്ചത്. ഐ.സി.എഫ് നേതാക്കളായ നാസർ സഖാഫി, ആർ. എം. ത്വൽഹത്ത്, അബ്ദുസ്സലാം ഏലാട്, അഷ്റഫ് ആവിലോറ, മുജീബ് കാരശ്ശേരി, ബഷീർ മുസ്ലിയാർ എന്നിവർ പ്രതിജ്ഞാ സദസ്സിന് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles