ഹായിൽ:നവോദയ സാംസ്കാരിക വേദിയും ഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി ഹായിലിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. പ്രവാസത്തിലെ സാമുഹിക ജീവകാരുണ്യ സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യമായ നവോദയയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അൽ ഹബീബ് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടി വർണ്ണാഭമായ ചടങ്ങുകളോടെ അരങ്ങേറി. പ്രവാസലോകത്ത് ഓണത്തിന്റെ തനിമയും ഒരുമയും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ആഘോഷം നടന്നത്. സാംസ്കാരിക സമ്മേളനം, പായസ മൽസരം, വിവിധ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായിരിന്നു.
അൽ ഖസീം പ്രവാസി സംഘം ജനറൽ സെക്രട്ടറി ഉണ്ണി കണിയാപുരം ഉൽഘാടനം ചെയ്ത സമ്മേളനം ഹബീബ് മെഡിക്കൽ സെൻന്റെർ എംഡി നിസാം അലി പറക്കോട്, ബഷീർ മാള, ഫൈസൽ ലുലു, അഫ്സൽ കായംകുളം. മനോജ് സീറ്റിഫ്ലവർ, ജസീൽ കുന്നക്കാവ്, ഹർഷാദ് കോഴിക്കോട്, സോമരാജ് ഏലംകുളം രാജേഷ് കണ്ണൂർ, പ്രശാന്ത് കണ്ണൂർ തുടങ്ങിയ പ്രമുഖരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു.ഹായിലിലെ നൂറുകണക്കിന് പ്രവാസികളും കുടുംബങ്ങളും സംബന്ധിച്ച ആഘോഷപരിപാടികൾ നാടിന്റെ ഓർമ്മ പുതുക്കുന്ന അനുഭവമായി മാറി.
റിപ്പോർട്ട്: അഫ്‌സൽ കായംകുളം



