മലയാളി നഴ്‌സ് ചിപ്പി രതീഷ് റിയാദിൽ നിര്യാതയായി

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ മലയാളി നഴ്‌സ് നിര്യാതയായി. കാസറഗോഡ് ബെരിക്കുളം പരപ്പ വെള്ളരിക്കുണ്ട് സ്വദേശിനി ചിപ്പി രതീഷ് (35) ആണ് മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി റിയാദ് നദീമിലുള്ള സ്വകാര്യ ക്ലിനിക്കിൽ നഴ്‌സായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഇവർ.

പരേതനായ കരിപ്പടക്കത്ത് മധുവിന്റെയും സീതയുടെയും മകളാണ് ചിപ്പി. ഭർത്താവ് രതീഷ് സൗത്ത് ആഫ്രിക്കയിലാണ് ജോലി ചെയ്യുന്നത്. ഭാര്യയുടെ അപ്രതീക്ഷിത വിയോഗവാർത്ത അറിഞ്ഞതിനെ തുടർന്ന് അദ്ദേഹം നാട്ടിലെത്തിയിട്ടുണ്ട്. പ്ലസ് വൺ വിദ്യാർഥി അനുനന്ദ കെ. രതീഷും മൂന്നാം ക്ലാസ് വിദ്യാർഥി ദിവ്യ രതീഷുമാണ് മക്കൾ. ചിപ്പിയുടെ ആകസ്മിക വേർപാടിൽ പ്രവാസി സമൂഹവും സഹപ്രവർത്തകരും തീരാദുഃഖത്തിലാണ്.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Related Articles

- Advertisement -spot_img

Latest Articles