കൊല്ലത്തുനിന്ന് കാണാതായ സ്കൂൾ വിദ്യാർത്ഥിനിയും ബന്ധുവായ യുവാവും അങ്കമാലിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ

തൃശൂർ: കൊല്ലത്തുനിന്ന് കഴിഞ്ഞ രണ്ട് ദിവസമായി കാണാതായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയും ബന്ധുവായ യുവാവിനെയും അങ്കമാലിയിൽ റെയിൽവേ ട്രാക്കിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ ആക്കോലിൽ സ്വദേശിനി വിസ്മയ (15), കണ്ണാനല്ലൂർ പള്ളിമൺ സ്വദേശി അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. മയ്യനാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വിസ്മയ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. എന്നാൽ പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് മനസിലാക്കിയതോടെ ബന്ധുക്കൾ ഇരവിപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ അഭിലാഷിനെയും കാണാനില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസും വീട്ടുകാരും ഇരുവർക്കുമായി തിരച്ചിൽ നടത്തിവരികയായിരുന്നു.തിരച്ചിൽ പുരോഗമിക്കുന്നതിനിടെയാണ് ശനിയാഴ്ച രാവിലെ അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ട്രാക്കിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് അങ്കമാലി പോലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles