ഇറാനെ വളയാൻ യു.എസ് സൈനിക നീക്കം: മൂന്ന് വിമാനവാഹിനിക്കപ്പലുകളും വൻ സൈനികവ്യൂഹവും പശ്ചിമേഷ്യയിലേക്ക്

വാഷിംഗ്ടൺ/ടെഹ്റാൻ: ഇറാന് ചുറ്റും വൻ സൈനിക വിന്യാസത്തിനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി മൂന്ന് വിമാനവാഹിനിക്കപ്പലുകളും (Aircraft carriers) രണ്ട് ലാൻഡിംഗ് ഗ്രൂപ്പുകളും മേഖലയിലേക്ക് നിയോഗിച്ചതായി യു.എസ് പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. യു.എസ് സൈന്യത്തിന്റെ കരുത്തുറ്റ ‘റൂസ്‌വെൽറ്റ് സ്ട്രൈക്ക് ഗ്രൂപ്പും’ (Roosevelt Strike Group) രണ്ടായിരത്തോളം മരീനുകൾ അടങ്ങുന്ന ‘മേക്കിൻ ഐലൻഡ് ഫോഴ്സും’ സാന്റിയാഗോയിൽ നിന്ന് പുറപ്പെട്ടു കഴിഞ്ഞു.

പശ്ചിമേഷ്യയിൽ ഇറാന് മേൽ സൈനിക സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യു.എസിന്റെ ഈ അടിയന്തിര നീക്കം. വരും ആഴ്ചകളിൽ കൂടുതൽ സൈനിക വ്യൂഹങ്ങൾ മേഖലയിലേക്ക് എത്തുമെന്നും വരുന്ന നവംബറോടെ പൂർണ്ണതോതിലുള്ള സൈനിക വിന്യാസം പൂർത്തിയാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇറാനും അമേരിക്കയ്ക്കുമിടയിൽ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ സങ്കീർണ്ണമായി തുടരുന്നതിനിടെയാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തുന്ന പുതിയ നീക്കം.

Related Articles

- Advertisement -spot_img

Latest Articles