ഹൂതികളിൽ നിന്ന് തലസ്ഥാനം മോചിപ്പിക്കാൻ യമൻ; സനായിൽ വൻ സൈനിക നീക്കം ആരംഭിച്ചു

സനാ: ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനാ തിരിച്ചുപിടിക്കുന്നതിനായി ശക്തമായ ‘സ്ട്രാറ്റജിക് ആക്രമണം’ ആരംഭിച്ചതായി യമനിലെ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട സർക്കാരിന്റെ ആംഡ് ഫോഴ്സസ് പ്രഖ്യാപിച്ചു. യമൻ സൈന്യം തലസ്ഥാന നഗരി ലക്ഷ്യമാക്കി വൻ സൈനിക മുന്നേറ്റം ആരംഭിച്ചതായി ബ്രിഗേഡിയർ ജനറൽ മജിദ് അൽ നുസൈലി എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ സ്ഥിരീകരിച്ചു.

ആധുനിക പോരാട്ട സാങ്കേതികവിദ്യകളും സൈനിക ശേഷിയും ഉപയോഗിച്ചാണ് ഈ തന്ത്രപ്രധാന സൈനിക നീക്കം നടത്തുന്നത്. അതേസമയം സനായിൽ ആക്രമണം നടക്കുന്നത് സൗദി സേനയാണെന്നാണ് ഹൂതി നിയന്ത്രണത്തിലുള്ള അൽ മസീറ ടെലിഗ്രാമിലൂടെ അവകാശപ്പെട്ടത്.

യമനിലെ തഇസ് ഗവർണറേറ്റിലെ തീരദേശ നഗരമായ ദബാബിലെ (Dhubab) എയർപോർട്ടിന്റെ നിയന്ത്രണം യമൻ സൈന്യം തിരിച്ചുപിടിച്ചതായും തന്ത്രപ്രധാനമായ ബാബ് അൽ മന്ദബ് (Bab al-Mandeb) കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം നേടാൻ സാധിച്ചതായും നുസൈലി അറിയിച്ചു. യമൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുന്നതാണ് പുതിയ സൈനിക മുന്നേറ്റം.

Related Articles

- Advertisement -spot_img

Latest Articles