ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ഇന്ത്യാ മുന്നണി നടത്തിയ മാർച്ചിലും മണിക്കൂറുകൾ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധത്തിലും നാടകീയ നീക്കങ്ങൾ. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, ബെന്നി ബഹനാൻ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ പ്രമുഖ എം.പിമാർ ഉൾപ്പെടെ 127 ജനപ്രതിനിധികളെ ഡൽഹി പോലീസ് ബലമായി കസ്റ്റഡിയിലെടുത്തു. രാത്രി എട്ടോടെ വൻ പോലീസ് സന്നാഹവുമായെത്തിയാണ് രാഹുലിനെയും പ്രിയങ്കയെയും പ്രതിപക്ഷ നേതാക്കളെയും ആകാശവാണി ഭവൻ വളപ്പിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നോർത്ത് ഡൽഹിയിലെ കിങ്‌സ് വേ ക്യാമ്പിലേക്ക് മാറ്റിയത്.
രാവിലെ 10.30-ഓടെ പാർലമെന്റിൽ നിന്ന് ‘സേവ് ഡെമോക്രസി’ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് 150-ലധികം എം.പിമാർ നടത്തിയ മാർച്ചാണ് ഡൽഹി തെരുവിൽ വൻ പ്രതിഷേധത്തിന് വേദിയായത്. പാർലമെന്റ് സ്ട്രീറ്റിൽ പോലീസ് മാർച്ച് തടഞ്ഞതോടെ പ്രതിപക്ഷ നേതാക്കൾ ആകാശവാണി ഭവൻ വളപ്പിൽ കുത്തിയിരിക്കുകയായിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നേരിൽക്കണ്ട് സംസാരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയെങ്കിലും, ഒക്ടോബർ 15-ന് കാണാമെന്നാണ് കമ്മീഷൻ നിലപാടറിയിച്ചത്. എന്നാൽ അടിയന്തരമായി കാണണമെന്ന ആവശ്യത്തിൽ രാഹുൽ ഗാന്ധി ഉറച്ചുനിന്നതോടെയാണ് പോലീസ് ബലപ്രയോഗത്തിലേക്ക് കടന്നത്.
തങ്ങളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച പോലീസിനെ എം.പിമാർ ഒന്നടങ്കം പ്രതിരോധിച്ചെങ്കിലും രാഹുലിന് ചുറ്റും വലയം തീർത്ത നേതാക്കളെ ഓരോരുത്തരായി വാനിലേക്ക് മാറ്റി. കസ്റ്റഡിയിൽ കൊണ്ടുപോകുന്നതിനിടെ പോലീസിന്റെ വാഹനത്തിൽ നിന്ന് ജനൽ വഴി പുറത്തിറങ്ങാൻ രാഹുൽ ഗാന്ധി ശ്രമിച്ചതും നാടകീയ അന്തരീക്ഷമുണ്ടാക്കി.
“ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാ എം.പിമാർക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അനുമതി നിഷേധിക്കുന്നത് എന്തുകൊണ്ടാണ്? രാജ്യത്ത് എന്താണ് സംഭവിക്കുന്നത്? ഗ്യാനേഷ് കുമാർ ഭയപ്പെട്ടിരിക്കുകയാണ്. ഭരണഘടനാ സ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ ജനാധിപത്യത്തിന്റെ അർത്ഥമെന്താണ്?” – കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് രാഹുൽ ഗാന്ധി മാധ്യമങ്ങളോട് രോഷത്തോടെ ചോദിച്ചു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമുള്ള പോരാട്ടം തുടരുമെന്നും ഇന്ത്യാ മുന്നണി നേതാക്കൾ പ്രഖ്യാപിച്ചു.
ശിഹാബുദ്ദീൻ സഖാഫി കൊടിഞ്ഞി, ഷബീറലി താനൂർ, അതീബ് നിലമ്പൂർ, ഉണ്ണിൻ, ജാബിർ മാസ്റ്റർ ഒതുക്കുങ്ങൽ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സി കമ്മിറ്റിയുടെ ഉപഹാരമായ ‘ഹദിയത്തുസ്സഫർ’ ചടങ്ങിൽ സംബന്ധിച്ച മുഴുവൻ സുഹൃത്തുക്കളും ചേർന്ന് അമീറലിക്ക് കൈമാറി. സുലൈമാൻ കൊടിഞ്ഞി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.



