പത്തു വർഷത്തെ പ്രവാസത്തിന് വിരാമം: അമീറലി കരുവാരക്കുണ്ടിന് റിയാദിൽ സ്നേഹനിർഭരമായ യാത്രയയപ്പ്

റിയാദ: പത്തു വർഷത്തെ ദീർഘകാല പ്രവാസം അവസാനിപ്പിച്ച് മാതൃരാജ്യത്തേക്ക് മടങ്ങുന്ന അമീറലി കരുവാരക്കുണ്ടിന് റിയാദിൽ സനേഹനിർഭരമായ യാത്രയയപ്പ് നൽകി. റിയാദ് ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ‘മന്തി വേൾഡിൽ’ സംഘടിപ്പിച്ച സ്നേഹസംഗമത്തിൽ സഹപ്രവർത്തകരും സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുത്തു. കെ.എം.സി.സിയുടെയും മന്തി വേൾഡിന്റെയും മുതിർന്ന ഭാരവാഹിയായ മൂപ്പനാർ ഗഫൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഫിഫ്റ്റി ഫ്രൂട്സ് കെ.എം.സി.സി വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് കൊടിഞ്ഞി യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്തു.

ദീർഘകാലത്തെ പ്രവാസജീവിതത്തിൽ അമീറലി കാത്തുസൂക്ഷിച്ച സാമൂഹിക ഇടപെടലുകളും സൗഹൃദബന്ധങ്ങളും ചടങ്ങിൽ പങ്കെടുത്ത സുഹൃത്തുക്കൾ അനുസ്മരിച്ചു. ഫിഫ്റ്റി ഫ്രൂട്സിലെയും മന്തി വേൾഡിലെയും സഹപ്രവർത്തകരായ യമനി, ഈജിപ്ഷ്യൻ, ബംഗ്ലാദേശി സുഹൃത്തുക്കളും ചടങ്ങിൽ നേരിട്ടെത്തി പ്രിയ സഹപ്രവർത്തകന് യാത്രമംഗളങ്ങൾ നേർന്നു. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്ത നിരവധി സുഹൃത്തുക്കൾ ഓൺലൈൻ മാർഗ്ഗങ്ങളിലൂടെയും ആശംസകൾ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles