സമരങ്ങളെ അട്ടിമറിക്കാൻ ഇലക്ഷൻ കമ്മീഷന്റെ തന്ത്രം? വോട്ടർ പട്ടിക പുതുക്കൽ ക്യാമ്പയിനുമായി ഇലക്ഷൻ കമീഷൻ

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി തുടരുന്നതിനിടയിൽ, അടിയന്തര പ്രാധാന്യത്തോടെ ഇലക്ഷൻ കമ്മീഷൻ വോട്ടർ പട്ടിക പുതുക്കൽ ക്യാമ്പയിനുകൾ പ്രഖ്യാപിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ബീഹാർ, ഹരിയാന, നാഗാലാന്റ്, ഡൽഹി, ജാർഖൻഡ്, മിസോറാം, ബിഹാർ, പോണ്ടിച്ചേരി, ഉത്തരാഖണ്ഡ്, രാജസ്‌ഥാൻ, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ വോട്ടർ പട്ടിക പുതുക്കലും പ്രത്യേക ക്യാമ്പയിനുകളും സജീവമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ പത്തോളം സ്ഥലങ്ങളിലെ ക്യാമ്പയിൽ പോസ്റ്ററുകളാണ് ഇലക്ഷൻ കമീഷൻ ന്റെ ഫെയ്‌സ്ബുക്ക് പോജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജനകീയ സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തമായി തുടരുന്നതിനിടയിൽ, അടിയന്തര പ്രാധാന്യത്തോടെ ഇത്തരം ക്യാമ്പയിനുകൾ പ്രഖ്യാപിച്ചത് ജനശ്രദ്ധ തിരിച്ചുവിടാനും പൊതുജനങ്ങളെ സമരരംഗത്ത് നിന്ന് അകറ്റാനുമുള്ള ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമായാണ് സംശയിക്കുന്നത്.

സമരങ്ങളിൽ പങ്കാളികളാകുന്ന സാധാരണക്കാരുടെ ശ്രദ്ധ മാറ്റി നിർത്താനും, പ്രാദേശിക തലത്തിൽ ജനങ്ങളെ വോട്ടർ പട്ടിക നടപടികളുടെ പേരിൽ തിരക്കുകളിലേക്ക് തിരിച്ചുവിടാനും കമ്മീഷന്റെ പെട്ടെന്നുള്ള നീക്കം കാരണമാകും. ജനാധിപത്യപരമായ അവകാശങ്ങൾക്കായി തെരുവിൽ പോരാടുന്ന ജനങ്ങളുടെ വീര്യം ചോർത്താൻ ഭരണകൂടം ഇലക്ഷൻ കമ്മീഷനെ ഒരു ഉപകരണമായി ഉപയോഗിക്കുകയാണെന്ന് ആരോപണത്തെ ശരി വെക്കുന്നതാണ് ധൃതി പിടിച്ചുള്ള ക്യാമ്പയിൻ നടപടികൾ.

വോട്ട് രേഖപ്പെടുത്താനുള്ള അവകാശം പോലെ തന്നെ പ്രധാനമാണ് ജനാധിപത്യപരമായ പ്രതിഷേധങ്ങളും. എന്നാൽ സമരങ്ങൾ ശക്തമാകുന്ന നിർണായക ഘട്ടത്തിൽ തന്നെ ഇത്തരം വിജ്ഞാപനങ്ങളും ഉദ്യോഗസ്ഥ തലത്തിലുള്ള നീക്കങ്ങളും നടപ്പിലാക്കുന്നത് ബോധപൂർവമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടർ പട്ടിക പുതുക്കലിന്റെ മറവിൽ നടക്കുന്നത് ജനകീയ പ്രക്ഷോഭങ്ങളെ അട്ടിമറിക്കാനുള്ള തന്ത്രമാണെന്ന ആരോപണം ശരിവെക്കുന്ന തരത്തിലാണ് നിലവിലെ സാഹചര്യങ്ങൾ മുന്നോട്ട് പോകുന്നത്.

Related Articles

- Advertisement -spot_img

Latest Articles