പട്ടാമ്പി തിരുവേഗപ്പുറയിൽ കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു

പാലക്കാട്: പട്ടാമ്പി തിരുവേഗപ്പുറയിൽ വീടിന് സമീപത്തെ കുളത്തിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾ ദാരുണമായി മരണപ്പെട്ടു. കാരക്കൂത്ത് വീട്ടിൽ ശിഹാബിന്റെ മകൾ അഞ്ചുവയസ്സുകാരി ഫാത്തിമ സഹറ, ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ രണ്ടര വയസ്സുകാരൻ മുഹമ്മദ് ഹനാൻ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ അപ്രതീക്ഷിത അപകടം നാടിനെ ഒന്നാകെ കണ്ണീരിലാഴ്ത്തി.

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വീടിന് 50 മീറ്റർ മാത്രം അകലെയുള്ള കുളത്തിലാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഉടൻ തന്നെ രണ്ടുപേരെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ സഹറയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുഹമ്മദ് ഹനാൻ വ്യാഴാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Related Articles

- Advertisement -spot_img

Latest Articles