സൈനുൽ ആബിദീൻ വധക്കേസ്: ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ 21 പ്രതികളെയും വെറുതെവിട്ടു

കാസറഗോഡ്: തളങ്കര സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായിരുന്ന സൈനുൽ ആബിദീൻ കൊലചെയ്യപ്പെട്ട കേസിൽ പ്രതികളായ മുഴുവൻ പേരെയും കോടതി വെറുതെവിട്ടു. കാസറഗോഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകരായ ഉദയൻ, പ്രശാന്ത്, മഹേഷ്, അനി എന്ന അനിൽകുമാർ എന്നിവരുൾപ്പെടെ കേസിൽ പ്രതി ചേർക്കപ്പെട്ട 21 പേരെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

2014 ഡിസംബർ 22-ന് രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കാസറഗോഡ് പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള കട അടയ്ക്കുന്നതിനായി സാധനങ്ങൾ അടുക്കിവെക്കുന്നതിനിടെ, പിതാവ് കെ.എ. മുഹമ്മദ് കുഞ്ഞിയുടെ കണ്ണുമുന്നിലിട്ടാണ് ഒരുകൂട്ടം ആളുകൾ സൈനുൽ ആബിദീനെ വെട്ടിക്കൊലപ്പെടുത്തിയത്. അക്രമികൾ രാത്രി പത്ത് മണിയോടെ കടയിലെത്തി ആബിദീനെ ആക്രമിക്കുകയായിരുന്നു. ദീർഘകാലം നീണ്ട വിചാരണയ്ക്കൊടുവിലാണ് മുഴുവൻ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്.

Related Articles

- Advertisement -spot_img

Latest Articles