റിയാദ്: മലപ്പുറം പെരിന്തൽമണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീൻ (59) റിയാദിൽ നിര്യാതനായി. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹം കഴിഞ്ഞ 25 വർഷത്തിലേറെയായി റിയാദിൽ പ്രവാസിയായിരുന്നു. നാല് മാസം മുൻപാണ് വാർഷികാവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. പരേതരായ ഉമ്മർകുട്ടിയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കൾ: മുസമ്മിൽ, ഫാത്തിമ, മിഷാൽ.
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. വെൽഫെയർ വിങ് നേതാവ് റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ മേൽനോട്ടത്തിൽ നസീർ കണ്ണീരി, ജാഫർ വീമ്പൂർ, ഹാഷിം കോട്ടക്കൽ എന്നിവരാണ് തുടർനടപടികൾക്ക് നേതൃത്വം നൽകുന്നത്.



