സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും മോചിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സി.ജെ.പി

ന്യൂഡൽഹി: ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സഹ കൺവീനർമാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഉടൻ മോചിപ്പിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളിലേക്ക് കടക്കുമെന്ന് പാർട്ടി നേതൃത്വം മുന്നറിയിപ്പ് നൽകി. അഞ്ചു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് സി.ജെ.പി ഈ നിലപാട് കടുപ്പിച്ചത്. നേതാക്കളെ അഴിക്കുള്ളിൽ തന്നെ തടഞ്ഞുവെക്കാൻ ഭരണകൂടം ബോധപൂർവ്വമായ നീക്കങ്ങൾ നടത്തുകയാണെന്ന് പാർട്ടി ആരോപിച്ചു.

ഇതിന്റെ ഭാഗമായി മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ കപിൽ സിബലുമായി പാർട്ടി നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. തിരംഗ മാർച്ചിനിടെ കസ്റ്റഡിയിലായ സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ശനിയാഴ്ച ഉപാധികളോടെ ജാമ്യം ലഭിച്ചിരുന്നു. ഒരു വർഷത്തേക്ക് തന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ക്രമസമാധാന ലംഘനവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്ന ബോണ്ടിലാണ് അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചത്.

ഇതിന് പിന്നാലെയാണ് മറ്റ് നേതാക്കളുടെ മോചനത്തിനായി പാർട്ടി നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നത്. അതേസമയം, വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ രാത്രി മുഴുവൻ കസ്റ്റഡിയിൽ വെച്ച ശേഷം ശനിയാഴ്ച രാവിലെയാണ് പൊലീസ് വിട്ടയച്ചിരുന്നത്.

Related Articles

- Advertisement -spot_img

Latest Articles