മദീന: സ്വകാര്യ ഗ്രൂപ്പിനൊപ്പം ഉംറ തീർത്ഥാടനത്തിനെത്തി മദീന സിയാറത്ത് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനിരിക്കെ എറണാകുളം സ്വദേശി മദീനയിൽ നിര്യാതനായി. ചക്കലപറബ് മുഹമ്മദ് ഷംസുദ്ദീൻ (79) ആണ് മരണപ്പെട്ടത്. ഭാര്യ: ബീവി. മക്കൾ: സബീന, ഷിയാസ്. മരുമക്കൾ: ഷിയാസ് കെ.വൈ., അനീസ ഷഫീക്ക്. പേരമക്കൾ: സാറാ ജൂബിന, ആയിഷാ സനാ, റെന ഖദീജ, ആമിന ഇൽഫാ, മുഹമ്മദ് സയാൻ, മുഹമ്മദ് ഇസാൻ.
മരണാനന്തര നടപടിക്രമങ്ങളും നിയമസഹായങ്ങളും പൂർത്തീകരിക്കുന്നതിനായി ഐ.സി.എഫ്. വെൽഫെയർ വിങ് മദീന പ്രവർത്തകരായ ഇസ്മായിൽ തങ്ങൾ, മുസ്തഫ ചെങ്ങാനി, ബിഷർ പാപ്പിനിശ്ശേരി, നൗഷാദ് താനാളൂർ എന്നിവർ രംഗത്തുണ്ട്. കൂടാതെ കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അലി ദാരിമിയും ആവശ്യമായ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നു.



