ജിദ്ദ: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന മലയാളി യുവാവ് സൗദി അറേബ്യയിലെ ജിദ്ദയിൽ നിര്യാതനായി. പാലക്കാട് ഷൊർണ്ണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ (34) ആണ് മരിച്ചത്. പനി ബാധിച്ച് ന്യൂ ജിദ്ദ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
കഴിഞ്ഞ രണ്ട് വർഷമായി പ്രവാസിയായ സിദ്ദീഖുൽ അക്ബർ ജിദ്ദയിൽ ‘നാഫ്കോ’ കമ്പനിയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ജിദ്ദയിലെ ഹയ്യൽ ഫൈഹയിലായിരുന്നു താമസം. ഹംസ – സൈനബ ദമ്പതികളുടെ മകനാണ്. ഭാര്യ: നജ്ല. മകൾ: സൈബ. സഹോദരങ്ങൾ: സാലിഹ് (ജിദ്ദ), ഹഫ്സത്ത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അനന്തര നടപടികൾ പൂർത്തിയാക്കുന്നതിനായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.



