കെ. സുധാകരൻ എം.പിയുടെ ചികിത്സയിൽ ദുരൂഹതയെന്ന് കുടുംബം; അമിത് ഷാ ആശുപത്രിയിലേക്ക് വിളിച്ചെന്ന് ആരോപണം

തിരുവനന്തപുരം: കെ. സുധാകരൻ എം.പിയുടെ ദുബൈയിലെ ചികിത്സയുമായി ബന്ധപ്പെട്ട് ദുരൂഹതയും ആശങ്കയും പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാൻ തനിക്ക് അനുമതി ലഭിക്കുന്നില്ലെന്നും, അദ്ദേഹം മറ്റാരുടെയോ സ്വാധീനത്തിലോ നിയന്ത്രണത്തിലോ ആണെന്നുമാണ് മകൻ സംജോഗിന്റെ പ്രധാന ആരോപണം. വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലേക്ക് ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം രാത്രിയാണ് പിതാവിനെ അവസാനമായി കാണാൻ സാധിച്ചതെന്നും, സാധാരണ വാർഡിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ പിന്നീട് ഐ.സി.യുവിലേക്ക് മാറ്റിയെന്നും കുടുംബം ആരോപിക്കുന്നു. കെ. സുധാകരന്റെ ഡൽഹിയിലേക്കുള്ള യാത്ര മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്ന ആരോപണവും ഇതിനകം ഉയർന്നുകഴിഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles