ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ കുല്‍ഗാമിൽ ഭീകരുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികർ വീരമൃത്യുവരിച്ചു. രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടൽ നടന്നത്. നാല് ഭീകരരെ സുരക്ഷാസേന വധിച്ചു.
ഇന്റലിജന്‍സ് വിവരത്തെത്തുടര്‍ന്ന് സിആര്‍പിഎഫും കരസേനയും പോലീസും ചേര്‍ന്ന് മോഡര്‍ഗാമില്‍ പരിശോധന നടത്തുന്നതിനിടയിൽ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് വെടിയേറ്റ സൈനികന് മരിച്ചത്.
കുല്‍ഗാമിലെ ഫ്രിസാല്‍ മേഖലയില്‍ ഏറ്റുമുട്ടലിനു പിറകെ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലില്ലാണ് നാലു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരു സൈനികന് ഇവിടെയും ജീവന് നഷ്ടമായി. മറ്റൊരു സൈനികന് സാരമായി പരിക്കേറ്റു. രണ്ട് ഭീകരര്‍ കൂടി ഇവിടെ ഒളിച്ചിരുക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് തെരെച്ചിൽ ശക്തമാക്കി.



