ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ദല്‍ഹി പോലീസും. ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മക്കെതിരെ മോശം ഭാഷ ഉപയോഗിച്ചെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.
ഹത്രാസ് ദുരന്തത്തില്‍പ്പെട്ട സ്ത്രീകളെ കാണാനെത്തിയ രേഖക്ക് കൂടെയുണ്ടായിരുന്ന സ്ത്രീകളിലൊരാള്‍ കുടപിടിച്ച് കൊടുക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അവര്‍ തന്റെ മുതലാളിക്ക് പൈജാമ പിടിച്ചു കൊടുക്കുന്ന തിരക്കിലാണ് എനന്നായിരുന്നു മഹുവ ഈ ചിത്രത്തെ കുറിച്ച് പ്രതികരിച്ചത്. പിന്നാലെ വനിതാ കമ്മീഷന് മഹുവക്കെതിരെ സ്വമേധയാ കേസെടുക്കുകയും ഡല്‍ഹി പോലീസ് പരാതി നല്‍കുകയും ചെയ്തു.
വനിതാ കമ്മീഷൻ ഡല്‍ഹി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പുതിയ നിയമം, ഭാരതീയ ന്യായ് സംഹിതയിലെ 79-ാം വകുപ്പ് പ്രകാരമാണ് മഹുവക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. വനിതാ കമ്മീഷന് ലോക്സഭാ സ്പീക്കര്‍ക്കും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെ എക്സിൽ നിന്നും മഹുവ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു. താന്‍ ബംഗാളിലെ നദിയയിലുണ്ടെന്നും തന്നെ വേഗം അറസ്റ്റ് ചെയ്യണമെന്ന് മഹുവ ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ടു.



