തിരുവനന്തപുരം: ബൈക്കിലെത്തിയ രണ്ടംഗ സംഘം ബോംബെറിഞ്ഞുരണ്ട് പേര്‍ക്ക് പരിക്കേറ്റു. വിവേക്, അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവനന്തപുരം തുമ്പയിലാണ് സംഭവം.
ഇതില്‍ അഖിലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഉച്ചക്ക് 12:30 ഓടെ തുമ്പ പോലീസ് സ്റ്റേഷന് സമീപമുള്ള നെഹ്റു ജംഗ്ഷന് സമീപമാണ് സംഭവം. രണ്ട് പേരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സി സി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഖിലിനും വിവേകിനുമെതിരേ നിരവധി കേസുകള്‍ നിലവിലുണ്ട്. അഖിലിനിനെതിരേ കാപ്പ കേസുകള്‍ ഉൾപ്പടെ ചുമത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു



