ഹജ്ജിനിടെ കാണാതായ മലയാളി മരണപെട്ടതായി സ്ഥിരീകരിച്ചു
മക്ക : ഈ വർഷത്തെ ഹജ്ജ് വേളയിൽ മിനയിൽ വെച്ച് കാണാതായ മലപ്പുറം തിരുത്തിയാട് മണ്ണിൽ കടവത്ത് ആർ എം മുഹമ്മദ് എന്നവർ മക്കയിൽ മരണപ്പെട്ടതായുള്ള വിവരം ഇന്ത്യൻ എമ്പസി മുഖാന്തരം ലഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
ഇന്ത്യൻ ഹജ്ജ് കമ്മിറ്റി മുഖേനയാണ് മുഹമ്മദ് തീർഥാടനത്തിന് എത്തിയിരുന്നത്. അറഫാ സംഗമത്തിന് ശേഷം കാണാതായ ആർ എം മുഹമ്മദിനു വേണ്ടി മിനയിലെ ആശുപത്രികളിലും മറ്റ് സ്ഥലങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
മയ്യിത്ത് മക്കയിൽ തന്നെ മറവ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നു.



