20.5 C
Saudi Arabia
Wednesday, February 4, 2026
spot_img

കബഡി താരം വാഹനാപകടത്തിൽ മരിച്ചു.

കാസറഗോഡ്: ഉദുമയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു. കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിന് സാരമായ പരിക്ക് പറ്റി. കാസറഗോഡ് പാലകുന്നിൽ  ടെമ്പോ ഡ്രൈവറായ രവിയുടെ ഏക മകൻ  സിദ്ധാർഥാണ് മരണപ്പെട്ടത്. സുഹൃത്തും സഹയാത്രികനുമായ വൈഷ്ണവിനാണ്(22)പരിക്കേറ്റത്.

ദേശീയ പാത 66 ൽ ബട്ടത്തൂർ നെല്ലിയടുക്കത്താണ് അപകടം നടന്നത്.  തിരുവോണ നാളിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.  സാരമായ പരിക്ക് പറ്റിയ വൈഷ്ണവ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

സിദ്ധാർഥ് ഫ്രണ്ട്സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles