18.6 C
Saudi Arabia
Wednesday, February 25, 2026
spot_img

എംഡിഎംഎയുമായി പൂന്തുറയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: എംഡിഎംഎ വിൽപന നടത്തിയ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്‌തു. വള്ളക്കടവ് ചീലാന്തിമുക്ക് സ്വദേശി സദക്കത്തലിയാണ്(26) പോലീസ് പിടിയിലായത്. തിങ്കളാഴ്‌ച വൈകീട്ട് അമ്പലത്തറ ഷൂട്ടിങ് മുടുക്കിൽ വെച്ചാണ് പൂന്തുറ എസ്‌ഐ വി സുനിലും സംഘവും ഇയാളെ അറസ്റ്റ് ചെയ്തത്.

നാലുഗ്രാം മയക്കുമരുന്ന് ഒൻപത് സിബ് ലോക് കവറുകളിൽ സൂക്ഷിച്ചതായിരുന്നു. ഒരു കവറിന് 3000 രൂപ നിരക്കിലാണ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. വിൽപന നടത്തിയ 5000 രൂപയും അയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തു. പൂന്തുറ പോലീസ് കേസെടുത്തു.

Related Articles

- Advertisement -spot_img

Latest Articles