കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രികൻ മരണപെട്ടു

പത്തനംതിട്ട: കഴുത്തിൽ കയർ കുടുങ്ങി ബൈക്ക് യാത്രക്കാരൻ മരണപെട്ടു. തിരുവല്ലയിലാണ് സംഭവം. ആലപ്പുഴ തകഴി സ്വദേശി സൈദ്(32) ആണ് മരിച്ചത്. മുത്തൂർ ഗവൺമെന്റ് സ്‌കൂൾ വളപ്പിൽ നിന്നും മരം മുറിക്കുമ്പോഴാണ് അപകടം ഉണ്ടായത്.

മരം മുറിക്കുന്നതിന് വേണ്ടി കെട്ടിയ കയറാണ് സൈദിന്റെ കഴുത്തിൽ കുരുങ്ങിയത്. റോഡിന് കുറുകെ കെട്ടിയ കയറാണ് അപകടം ഉണ്ടാക്കിയത്.

ഭാര്യക്കും മക്കൾക്കുമൊപ്പം സൈദ് യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം നടന്നത്.സൈദിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴി മധ്യേ മരണപ്പെടുകയായിരുന്നു ഭാര്യയും മകളും നിസാര പരിക്കുകളോടെ രക്ഷപെട്ടു.

Related Articles

- Advertisement -spot_img

Latest Articles