തിരുവനന്തപുരം: ഏഴാം ക്ലാസ് വിദ്യാർഥിയെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം നഗരത്തിലെ സ്‌കൂൾ അധ്യാപകനെതിരെയാണ് പരാതി. അധ്യാപകൻ അരുൺ മോഹൻ അഞ്ചാം ക്ലാസ് മുതൽ കുട്ടിയെ ലൈംഗിക ചൂഷണം ചെയ്തു വരുന്നതായി പരാതിയിൽ പറയുന്നു.
വിവരം മറച്ചുവെച്ചു വെന്ന കാരണത്താൽ സ്കൂൾ പ്രിന്സിപ്പലിനെതിരെയും കേസെടുത്തിട്ടുണ്ട്. നെട്ടയം സ്വദശിയാണ് അധ്യാപകൻ അരുൺ മോഹൻ. അധ്യാപകനെ റിമാൻഡ് ചെയ്തു. കൗൺസിലിംഗിനിടെയാണ് കുട്ടി വിവരങ്ങൾ പറഞ്ഞത്. തുടർന്നാണ് അമ്മ അധ്യാപകനെ പോലീസിൽ പരാതി നൽകിയത്.