14.8 C
Saudi Arabia
Friday, March 27, 2026
spot_img

നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു 20 പേർക്ക് പരിക്ക്

കോഴിക്കോട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു ഇരുപത് പേർക്ക് പരിക്കേറ്റു. കോഴിക്കോട് അരയിടത്തുപാലത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ ബേബി മെമ്മോറിയൽ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു.

ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബസിന്റെ അമിത വേഗതയാണ് അപകടം വരുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് റൂട്ടിലോടുന്ന ബസാണ് മറിഞ്ഞത്.

മറ്റൊരു വാഹനത്തിൽ തട്ടി മീഡിയനിൽ ഇടിച്ചു ബസ് മറിയുകയായിരുന്നു. അപകടത്തിൽ ബസ്സിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. പോലീസും ഫയർ ഫോയ്‌സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

Related Articles

- Advertisement -spot_img

Latest Articles