ചെറുവത്തൂരിൽ നേഴ്‌സിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: ചെറുവത്തൂരിൽ നേഴ്‌സിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കോട് പടിഞ്ഞാറേക്കര സ്വദേശി ബാലന്റെ മകൾ വിന്യാബാലനെയാണ് (30) വീട്ടിലെ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്‌ച രാവിലെയായിരുന്നു സംഭവം. നീലേശ്വരം താലൂക്ക് ആശുപത്രിയിലെ നേഴ്‌സാണ് വിന്യാബാലൻ.

ഉടൻ തന്നെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചീമേനി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ബാങ്ക് ഉദ്യോഗസ്‌ഥൻ സനലാണ് ഭർത്താവ്. രണ്ടു കുട്ടികളുണ്ട്, ശിവൻ സിദ്ധാർഥ്. മരണകാരണം വ്യക്തമല്ല.

 

Related Articles

- Advertisement -spot_img

Latest Articles