ജുബൈൽ: പെരുന്നാൾ ആഘോഷിക്കാൻ ബഹ്റൈനിൽ പോയ മലയാളി തിരിച്ചുവരുന്നതിനിടെ കോസ്‌വേയിൽ ഹൃദയാഘാതം മൂലം മരണപെട്ടു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേഹവനാണ് (48) മരണപ്പെട്ടത്.
ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി സൗദി അതിർത്തി കടന്നതിന് ശേഷമാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യുസിഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പദ്‌മകുമാമാർ ജുബൈലിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ഡിപ്പാർട്മെൻറ് മാനേജരായി ജോയ് ചെയ്തു വരികയായിരുന്നു. മൃതദേഹം അൽ യൂസിഫ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. നടപടി ക്രമങ്ങൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ നാസ് വക്കവും ജുബൈൽ പ്രവാസി വെൽഫെയർ കൺവീനർ സലീം ആലപ്പുഴയും രംഗത്തുണ്ട്. ഭാര്യ: യമുന, പിതാവ്:സഹദേവൻ, മാതാവ്:വനജാക്ഷി, മകൾ നിസ



