ഹാജിമാർ ആദ്യ ദിവസത്തെ കല്ലേറ് സുരക്ഷിതമായി പൂർത്തിയാക്കി
മക്ക: വെള്ളിയാഴ്ച പുലർച്ചെ മുതൽ ജംറയിൽ കല്ലെറിയുന്നതിനായി ഹാജിമാർ മിനായിലേക്ക് എത്തിത്തുടങ്ങിയിരുന്നു. മുസ്ദലിഫ മുതൽ ജംറ പാലത്തിൽ എത്തുന്നതുവരെ എല്ലാ സുരക്ഷാ, സേവന സംവിധാനങ്ങളും അധികൃതർ കൃത്യമായി ഒരുക്കി. ഇന്ന് ഹാജിമാർ ജംറത്ത് അൽ-അഖബയിലാണ് (മൂന്ന് ജംറത്തുകളിൽ ഏറ്റവും വലുത്) കല്ലേറ് നടത്തിയത്.
ഹാജിമാരുടെ സുരക്ഷക്ക് വേണ്ടിയും ജനക്കൂട്ടങ്ങളെ നിയന്ത്രിക്കുന്നതിനും ജംറ പാലത്തിൻറെ വിവിധ നിലകളിലൂടെയും പല വഴികളിലൂടെയുമായിരുന്നു പ്രവേശനം നൽകിയിരുന്നത്. കല്ലെറിയൽ ചടങ്ങിനിടെ ഹാജിമാർ കൂട്ടമായി വരുന്നത് കണക്കിലെടുത്താണ് ഇത്തരത്തിൽ സംവിധാനങ്ങൾ ജംറയിൽ ഒരുക്കിയിരിക്കുന്നത്. മഷായർ ട്രെയിനിലേക്കും മിനായിലെ ഹാജിമാരുടെ ക്യാമ്പുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും നീണ്ടുനിൽക്കുന്ന വിവിധ കാൽനട പാലങ്ങളുമായും ജംറയുടെ പാലം ബന്ധിപ്പിച്ചിരുന്നു. അത് വഴിയായിരുന്നു യാത്ര ക്രമീകരിച്ചിരുന്നത്.
ജംറയിൽ കല്ലെറിയാനെത്തുന്ന ഹാജിമാരുടെ ചലനങ്ങൾ പാലത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവേശന കവാടങ്ങളിലും പുറത്തുകടക്കുന്ന സ്ഥലങ്ങളിലും സുരക്ഷാ ഉദ്യോഗസ്ഥർ ജഗ്രതയോടെ നിരീക്ഷിക്കുകയും നിയന്ത്രിക്കുകായും ചെയ്‌തു.
ജംറ പാലത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും ഹാജിമാർക്ക് പ്രവേശിക്കുന്നതിന് കൃത്യമായ ഷെഡ്യൂൾ നൽകിയിട്ടുണ്ട്. നിർണയിക്കപെട്ട ഷെഡ്യൂൾ പ്രകാരം മാത്രമാണ് ജംറയിലേക്ക് പ്രവേശനം നൽകുന്നുള്ളൂ. ജംറയിൽ എറിയാൻ വരുന്ന ഹാജിമാർക്കും കല്ലേറ് കഴിഞ്ഞു തിരിച്ചു പോവുന്നവർക്കും സുരക്ഷിതമായി കർമ്മങ്ങൾ ചെയ്യാൻ ഇത് മൂലം സാധിച്ചു.
ജംറതുൽ അഖബയിൽ കല്ലേറു പൂർത്തിയാക്കിയ ഹാജിമാർ ഹജ്ജിന്റെ മറ്റു പ്രധാന ചടങ്ങുകളിലേക്ക് നീങ്ങി കടന്നു. ബലിമൃഗങ്ങളെ അറുക്കൽ, പുരുഷ തീർത്ഥാടകർ തല മുണ്ഡനം ചെയ്യൽ, ഇഫാദയുടെ ത്വവാഫ് നിർവഹിക്കാൻ , സഫ, മർവ പർവതങ്ങൾക്കിടയിൽ സഅയ് എന്നിവ പൂർത്തിയാക്കി



