പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് കർഷകൻ മരിച്ചു. ചാരുമൂട് താമരക്കുളം സ്വദേശി ശിവൻ കുട്ടി കെ പിള്ള (63) യാണ് മരണപ്പെട്ടത്.

തിങ്കളാഴ്‌ച രാവിലെ ഒൻപത് മണിക്കായിരുന്നു അപകടം. മറ്റൊരു കൃഷിയിടത്തിലൂടെ സ്വന്തം കൃഷിയിടത്തിലേക്ക് പോകുമ്പോൾ ഇയാൾക്ക് പണിക്കെണിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

Related Articles

- Advertisement -spot_img

Latest Articles