മദീനയിൽ മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ ജനാസ ഖബറടക്കി

മദീന: ഉംറ നിർവഹിച്ചു സിയാറത്തിനിടെ മദീനയിൽ മരണമടഞ്ഞ കൊല്ലം സ്വദേശിയുടെ ജനാസ മറവ് ചെയ്‌തു. കൊല്ലം സൗത്ത് കച്ചേരി സിറിയൻ ചർച്ച് ബീച്ച് മിയ്യനാഴികത്ത് ശരീഫിൻറെ ജനാസയാണ് ഇന്ന് മദീനയിൽ മറവ് ചെയ്‌തത്‌.

ഉംറയും സിയാറത്തും പൂർത്തിയാക്കി ഇന്നലെ നാട്ടിലേക്ക് തിരിച്ചുപോവേണ്ടതായിരുന്നു. അതിനിടെ അസുഖത്തെ തുടന്ന് മദീന അൽ സലാമ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഇന്നലെ ആശുപത്രിയിൽ മരണപ്പെടുകയുമായിരുന്നു.

മകൻ ഖത്തറിൽ നിന്നും മദീനയിലെത്തിയിരുന്നു. ഇന്ന് മദീനയിൽ ജനാസ മറവ് ചെയ്‌തു. മരണാനുബന്ധ കർമ്മങ്ങൾ മുഹമ്മദ് ഷഫീഖ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ കെഎംസിസി വെൽഫെയർ വിഭാഗം പൂർത്തിയാക്കി

പിതാവ്: അഹമ്മദ് കുഞ്ഞ്, മാതാവ്: ഉമൈബ ബീവി, ഭാര്യ: ജമീല ബീവി

Related Articles

- Advertisement -spot_img

Latest Articles