നൂറു രൂപയെ ചൊല്ലി തർക്കം; കോഴിക്കോട് യുവാവിന് കുത്തേറ്റു

കോഴിക്കോട്: വെറും നൂറു രൂപയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കോഴിക്കോട് യുവാവിന് കുത്തേറ്റു. കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലാണ് സംഭവം. താമരശ്ശേരിയിലെ കെടവൂർ പൊടിപ്പിൽ സ്വദേശിയായ രമേശനാണ് കുത്തേറ്റത്. പരിക്കേറ്റ രമേശനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തന്നോടൊപ്പം ജോലി ചെയ്യുന്ന ഒരു ബന്ധുവും അയാളുടെ മരുമകനും ചേർന്നാണ് തന്നെ ആക്രമിച്ചതെന്ന് രമേശൻ പോലീസിന് മൊഴി നൽകി. കൂലിയുമായി ബന്ധപ്പെട്ട നൂറുരൂപയുടെ തർക്കമാണ് സംഘർഷത്തിലും തുടർന്ന് കത്തിക്കുത്തിലും കലാശിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

Related Articles

- Advertisement -spot_img

Latest Articles