പി എം എഫ് സൗദി ദേശീയ ദിനാഘോഷവും, ഓണാഘോഷവും സംഘടിപ്പിച്ചു

റിയാദ് : പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദിൽ സൗദി ദേശീയ ദിനാഘോഷവും ഓണാഘോഷവും സംഘടിപ്പിച്ചു.പി എം എഫ് സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ഡോക്ടർ അബ്ദുൽ നാസർ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി .ആക്ടിങ് പ്രസിഡന്റ് നൗഷാദ് യാക്കൂബിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉത്‌ഘാടനം ചെയ്തു.

സാമൂഹിക പ്രവർത്തകരായ സുധീർ കുമ്മിൾ, അഡ്വ എൽ കെ അജിത്, സവാദ് അയത്തിൽ, പി എം എഫ് സൗദി നാഷണൽ സെക്രട്ടറി ഷിബു ഉസ്മാൻ, മാധ്യമ പ്രവർത്തകരായ നജീം കൊച്ചുകലുങ്ക്, ജയൻ കൊടുങ്ങല്ലൂർ, വി ജെ നസ്രുദീൻ, മിഷാൽ ചെർപ്പളശേരി, പി കെ ഷാജി, സ്പോൺസറന്മാരായ സുഷമ ഷാൻ (സ്റ്റാർ ഹെൽത്ത് ), വികാസ് (സോന ഗോൾഡ് ), രാമചന്ദ്രൻ (അറബ്കൊ ), നസീർ ഖാൻ (അസ്മാസ് ), നൗഷാദ് അഹമ്മദ് (ഫ്യൂച്ചർ മൊബിലിറ്റി), റഹ്മാൻ മുനമ്പത്ത് (എം കെ ഫുഡ്സ് ), ബിനോയ് (നൂറ കാർഗോ) നൗഫൽ (അൽ മനാൽ), സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിയാദ് വർക്കല, ബിനു കെ തോമസ്, അബ്ദുൽ റഷീദ്, നാസർ പൂവ്വാർ, ജിബിൻ സമദ് കൊച്ചി എന്നിവർ ആശംസകൾ നേർന്നു.

ഭാരവാഹികളായ ശരീഖ് തൈക്കണ്ടി, സഫീർ അലി, സുരേഷ് ശങ്കർ, സലിം വാലില്ലാപ്പുഴ, നിസാം കായംകുളം, ശ്യാം വിളക്കുപാറ, മുഹമ്മദ് ഖാൻ, നാസർ മുക്കം, രാജീവ് സാഹിബ്, ബിനു അരുവിപ്പുറം, മുത്തലിബ്, അൽത്താഫ്, അലി എ കെ ടി എന്നിവർ നേതൃത്വം കൊടുത്തു. വിഭവ സമൃദ്ധമായ സദ്യയും, കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റു കൂട്ടി. സിയാദ് വർക്കല,ജാവീദ് ,വേണുഗോപാൽ,അനാറ റഷീദ്,ജാവീദ് ,ഫൗസി നിസാം ,ഫാത്തിമ നിസാം,അബ്ദുൽ റഷീദ് ,നാസർ മുക്കം,സാജിദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

ആരവി ഡാൻസ് അക്കാദമിയുടെ തിരുവാതിരയും, മാസ്റ്റർ ക്രിസ് ക്രിസ്റ്റഫറിന്റെ ഗിത്താർ പ്രകടനവും പരിപാടിക്ക് മാറ്റുകൂട്ടി. ജനറൽ സെക്രട്ടറി ബിനോയ് മത്തായി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ തൊമ്മിക്കുഞ് സ്രാമ്പിക്കൽ നന്ദിയും പറഞ്ഞു.

Related Articles

- Advertisement -spot_img

Latest Articles