പരീക്ഷ എഴുതാൻ പോകവെ വാഹനാപകടം: കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് മരിച്ചത്. പ്രൊവിഡൻസ് കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ, രാവിലെ പരീക്ഷ എഴുതാനായി സ്‌കൂട്ടറിൽ പോകവെയാണ് അപകടം സംഭവിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എതിർദിശയിൽ നിന്ന് വന്ന മിനിവാൻ വഫ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ വഫയെ നാട്ടുകാർ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിനിവാനിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

 

Related Articles

- Advertisement -spot_img

Latest Articles