മൂന്നാറിൽ സ്കൈ ഡൈനിങ്ങിൽ വിനോദസഞ്ചാരികൾ കുടുങ്ങി; 120 അടി ഉയരത്തിൽ മലപ്പുറം സ്വദേശികളും കുട്ടികളും

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിലെ സ്വകാര്യ ‘സ്കൈ ഡൈനിംഗ്’ സ്ഥാപനത്തിൽ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ സംഭവിച്ചതിനെ തുടർന്ന് വിനോദസഞ്ചാരികൾ കുടുങ്ങി. മലപ്പുറം സ്വദേശികളായ അഞ്ചുപേരാണ് 120 അടി ഉയരത്തിൽ ഒന്നരമണിക്കൂറിലധികം കുടുങ്ങിക്കിടന്നത്. കുടുങ്ങിയ സംഘത്തിൽ രണ്ടും നാലും വയസ്സുള്ള കുട്ടികളും ഉൾപ്പെടുന്നു.

ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമൊരുക്കുന്ന ഈ അഡ്വഞ്ചർ ടൂറിസം സ്ഥാപനം രണ്ടുമാസം മുൻപാണ് പ്രവർത്തനം ആരംഭിച്ചത്. ഹൈഡ്രോളിക് തകരാർ കാരണമാണ് യാത്രികർ കുടുങ്ങിയതെന്ന് അധികൃതർ അറിയിച്ചു. വിവരമറിഞ്ഞതിനെ തുടർന്ന് വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തുന്നതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

രക്ഷാദൗത്യത്തിനായി അടിമാലിയിൽ നിന്നും മൂന്നാറിൽ നിന്നും ഫയർഫോഴ്‌സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles