ത്വാഹ അബ്‌ദുറഹിമാന് ഗോൾഡ് കോയിൻ സമ്മാനിച്ചു

ദമ്മാം: സ്‍മാർട്ട് സ്കോളർഷിപ് വിജയി ത്വാഹ അബ്‌ദുറഹിമാന് ഗോൾഡ് കോയിൻ സമ്മാനിച്ചു. ഇസ്‌ലാമിക് എഡ്യൂക്കേഷണൽ ബോർഡ് അന്താരാഷ്ട്ര തലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സ്മാർട്ട് സ്കോളർഷിപ് പരീക്ഷയിലാണ് ത്വാഹ അബ്‌ദുറഹിമാൻ സ്‌കോളർഷിപ്പിന് അർഹത നേടിയത്.

വിജയിക്ക് ഐസിഎഫ് ഇന്റർനാഷണൽ കമ്മിറ്റി നൽകുന്ന ഗോൾഡ് കോയിൻ ഐസിഎഫ് ഈസ്റ്റേൺ ചാപ്റ്റർ പ്രസിഡന്റ് അബ്ദുൽ റഹീം മഹ്‌ളരി ത്വാഹക്ക് കൈമാറി. ഡെപ്യൂട്ടി പ്രസിഡൻറ് അബ്ദുലത്തീഫ് ഫൈസി വെല്ലൂർ, ഫിനാൻസ് സെക്രട്ടറി മൻസൂർ മഹ്‌ളരി സന്നിഹിതരായിരുന്നു.

ത്വാഹ അബ്‌ദുറഹിമാൻ തുഖ്ബ ദാറുൽ ഹുദ മദ്രസയിൽ ഇപ്പോൾ അഞ്ചാം ക്‌ളാസ് വിദ്യാർഥിയാണ്. തൃശൂർ കൊടുങ്ങല്ലൂരാണ് സ്വദേശം. പിതാവ് മുബാറക് തുഖ്ബയിൽ സ്വകാര്യ കമ്പനിയിൽ ടെക്‌നിക്കൽ മാനേജറായി ജോലിചെയ്യുന്നു. ത്വാഹ പഠ്യേതര വിഷയങ്ങളിലും കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്.

 

Related Articles

- Advertisement -spot_img

Latest Articles