അലിഫ് പ്രീമിയർ ലീഗിൽ ക്രസന്റ് ഈഗിൾസിന് കിരീടം

റിയാദ്: ഒന്നാമത് അലിഫ് പ്രീമിയർ ലീഗിൽ ഒവൈസിസ് ലയനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് സീനിയർ വിഭാഗത്തിൽ ക്രസൻ്റ് ഇഗ്ൾസിന് കിരീടം. ജൂനിയർ വിഭാഗത്തിൽ ഒവൈസിസ് ലയനെ തോൽപ്പിച്ച് ഡെസേർട്ട് ഫാൽക്കണും ചാമ്പ്യന്മാരായി.

ജൂനിയർ, സീനിയർ കാറ്റഗറികളിലായി 100 താരങ്ങൾ ഉൾക്കൊള്ളുന്ന എട്ട് ടീമുകളാണ് ഇത്തവണ അലിഫ് പ്രീമിയർ ലീഗിൽ മത്സരിച്ചത്. എ പി എൽ അലിഫ് അലുംനൈ മുഹമ്മദ് ഫാദിൽ ലുഖ്മാനും മുഹമ്മദ് ഷാമിലും ചേർന്ന് കികോഫ് ചെയ്തു.

സീനിയർ വിഭാഗത്തിൽ അമീൻ ബാദുഷയെ മികച്ച താരമായും, മികച്ച ഡിഫൻഡറായി ഷാദിൻ ബഷീറിനെയും മികച്ച ഗോൾ കീപ്പറായി മുഹമ്മദ് റഫാൻ ഹമീദിനേയും തിരഞ്ഞെടുത്തു. റിസ്‌വിൻ റേഷിക്കാണ് ടോപ് സ്കോറർ.

ജൂനിയർ വിഭാഗത്തിൽ സിയാൻ അബ്ദുൽ ഖാദറിനെ മികച്ച താരമായും മികച്ച ഡിഫൻഡറായി മുഹമ്മദ് ഇർഫാനേയും ഗോൾകീപ്പറായി മുഹമ്മദ്ബ്നു മുദ്ദസറിനെയും തെരഞ്ഞെടുത്തു. അർഹാനാണ് ടോപ് സ്കോറർ.

അലിഫ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് സി ഇ ഒ ലുഖ്മാൻ അഹമ്മദ്, പ്രിൻസിപ്പൽ മുഹമ്മദ് മുസ്തഫ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്ട്രേറ്റർ അലി ബുഖാരി, അഷ്‌റഫ് അലി, യൂസുഫ് ഉസ്മാൻ, നസീർ സ്റ്റൈലോ, വിവിധ ടീമുകളുടെ മാനേജർമാർ എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു

 

Related Articles

- Advertisement -spot_img

Latest Articles