ഹോർമുസ് കടലിടുക്കിൽ മൈൻ പതിച്ച് എണ്ണക്കപ്പലിന് തീപിടിച്ചു; മുന്നറിയിപ്പുമായി ഇറാൻ നാവികസേന

ടെഹ്‌റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിലെ സുരക്ഷിതമല്ലാത്ത പാതയിലൂടെ സഞ്ചരിച്ച എണ്ണക്കപ്പൽ കടൽമൈനിൽ (Naval Mine) പതിച്ച് തീപിടിച്ചതായി ഇറാൻ നാവികസേന പ്രഖ്യാപിച്ചു. അപകടത്തിൽപ്പെട്ട കപ്പലിന്റെ യാത്ര പൂർണ്ണമായും തടസ്സപ്പെട്ടതായി ഇറാൻ വാർത്താ ഏജൻസി ‘തസ്‌നീം’ (Tasnim) റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ റഡാറുകളിൽ നിന്നും നിരീക്ഷണ സംവിധാനങ്ങളിൽ നിന്നും വിവരങ്ങൾ മറച്ചുവെക്കുന്നതിനായി കപ്പലിലെ നാവിഗേഷൻ സിസ്റ്റങ്ങളും ഡിറ്റക്ഷൻ സംവിധാനങ്ങളും പൂർണ്ണമായി ഓഫാക്കിയ നിലയിലായിരുന്നുവെന്ന് ഇറാനിയൻ അധികൃതർ വ്യക്തമാക്കി. ധാരണയില്ലാതെ സഞ്ചരിക്കാൻ ശ്രമിക്കുന്ന അനധികൃത കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് സുരക്ഷിതമല്ലെന്നും പാത പൂർണ്ണമായി അടച്ചിട്ടിരിക്കുകയാണെന്നും കപ്പൽ ഉടമകളെ പലതവണ ഓർമ്മിപ്പിച്ചിട്ടുള്ളതാണെന്ന് ഇറാന്റെ സൈനിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിലൂടെ വീണ്ടും വ്യാവസായിക കപ്പലുകൾ സഞ്ചരിക്കാൻ ശ്രമിക്കുന്നത് വൻ സുരക്ഷാ ഭീഷണിയാണെന്ന് ഇറാൻ നാവികസേന മുന്നറിയിപ്പ് നൽകി.

Related Articles

- Advertisement -spot_img

Latest Articles