ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ

റിയാദ്: ബഹ്‌റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച നടത്തി. റിയാദിലെ കൊട്ടാരത്തിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധങ്ങളും പൊതുതാൽപ്പര്യമുള്ള വർത്തമാന വിഷയങ്ങളും ചർച്ച ചെയ്തതായി സൗദി പ്രസ് ഏജൻസി (SPA) റിപ്പോർട്ട് ചെയ്തു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ആശംസകൾ ഷെയ്ഖ് നാസർ, സൗദി ഭരണാധികാരി സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും കൈമാറി. സൗദി ഭരണകൂടത്തിന്റെ ആശംസകൾ ബഹ്‌റൈൻ രാജാവിനെ അറിയിക്കാൻ കിരീടാവകാശി ഷെയ്ഖ് നാസറിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. മേഖലയിലെ തന്ത്രപ്രധാനമായ സുരക്ഷാ പശ്ചാത്തലത്തിലും ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായുമാണ് ഈ കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.

Related Articles

- Advertisement -spot_img

Latest Articles