ദുബൈ: യു.എ.ഇയിലെ ദുബൈയിൽ ബിസിനസ് നടത്തിവരികയായിരുന്ന യുവാവ് അന്തരിച്ചു. കോഴിക്കോട് അടിവാരം പൊട്ടിക്കയിൽ കല്ലേപുള്ളിയിൽ കോയാമു ഹാജിയുടെ മകൻ റസൽ (45) ആണ് മരണപ്പെട്ടത്. ദുബൈ അൽ ഖൈൽ ഗേറ്റിൽ ബ്ലൂമാർട്ട് സൂപ്പർമാർക്കറ്റിന് സമീപത്തുള്ള താമസസ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഏറെ നാളായി ദുബൈയിൽ സ്ഥിരതാമസമാക്കിയ റസലിനൊപ്പം ഭാര്യയും മക്കളും അടങ്ങുന്ന കുടുംബവും ഒപ്പമുണ്ടായിരുന്നു.
പെട്ടെന്നുണ്ടായ മരണത്തിന്റെ ആഘാതത്തിലാണ് കുടുംബവും സുഹൃത്തുക്കളും. നിലവിൽ മയ്യിത്ത് തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനുമായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ദുബൈയിലെ ഔദ്യോഗിക നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമേ മയ്യിത്ത് വിട്ടുനൽകുകയുള്ളൂ എന്നും അതിനുശേഷമായിരിക്കും മറവുചെയ്യുന്ന ചടങ്ങുകൾ നടക്കുകയെന്നും ബന്ധുക്കൾ വ്യക്തമാക്കി.



