ജിദ്ദ അനാകിഷ് കെ എം സി സി ഹജ്ജ് വളണ്ടിയർ സേവനം ചെയ്തവരെ ആദരിച്ചു

ജിദ്ദ: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് സേവനത്തിൻ്റെ ഭാഗമായി ജിദ്ദ ഹജ്ജ് ടെർമിനലിലിലും,വിശുദ്ധ ഭൂമിയിലും സേവന പ്രവർത്തനം നിർവ്വഹിച്ച വനിത വളണ്ടിയർമാർ ഉൾപ്പെടെ അനാകിഷ് ഏരിയയിൽ നിന്ന് ഹജ്ജ് വളണ്ടിയർ സേവനം ചെയ്ത വളണ്ടിയർമാരെ അനാകിഷ് കെ എം സി സി ആദരിച്ചു. അള്ളാഹുവിൻ്റെ അതിഥികളായ ഹാജിമാരെ സേവിക്കുന്ന കെ എം സി സി വളണ്ടിയർമാരുടെ സേവനം  വിലമതിക്കാൻ കഴിയാത്തതാണെനും, വിശുദ്ധഭൂമിയിൽ രാപ്പകലില്ലാതെ സേവനം ചെയ്ത വളണ്ടിയർമാർ അള്ളാഹുവിൻ്റെ പ്രീതിമാത്രമേ ആഗ്രഹിക്കാവൂ എന്നും പരിപാടിയിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ച് സംസാരിച്ച പ്രശസ്ത പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു.

അനാകിഷ് കെ എം സി സി പ്രസിഡൻ്റ് ബഷീർ കീഴിലത്തിൻ്റെ അധ്യക്ഷതയിൽ ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് അബുബക്കർ അരിമ്പ്ര ഉൽഘാടനം ചെയ്തു.സൗദി നാഷണൽ കെ എം സി സി ട്രഷറർ അഹമ്മദ് പാളയാട്ട്,ജനറൽ സെക്രട്ടറി വി .പി മുസ്‌തഫ,ട്രഷറർ വി.പി. അബ്‌ദുറഹ്‌മാൻ വെള്ളിമാട് കുന്ന് ഭാരവാഹികളായ ശിഹാബ് താമരകുളം,ഇസ്‌ഹാഖ് പൂണ്ടോളി,ഹസ്സൻ ബത്തേരി,സാബിൽ മമ്പാട്,ലത്തീഫ് കളകാന്തിരി,സിറാജ് കണ്ണവം,ലത്തീഫ് വെള്ളമുണ്ട,ഷൗകത്ത് ഞാറക്കോടൻ,അഷ്‌റഫ് മുല്ലപ്പള്ളി,സക്കരിയ ആറളം,അലി പാങ്ങാട്,സിദ്ദിഖ് ഓമാനൂർ,മുംതസ് ടീച്ചർ എന്നിവർ വളണ്ടിയർമാർക്ക് ഉപഹാരം സമർപ്പിച്ചു.

ബിഷർ കുറ്റിക്കടവ് ഖിറാഅത്ത് നടത്തി.ഏരിയാ ജനറൽ സെക്രട്ടറി എ.സി മുജീബ് പാങ്ങ് സ്വാഗതവും,ട്രഷറർ അബ്ദുൽ ഫത്താഹ് താനൂർ നന്ദിയും പറഞ്ഞു.ബഷീർ കുറ്റിക്കടവ്,എം.എ കോയ മൂന്നിയൂർ, ശരീഫ് തെന്നല,ബഷീർ ആഞ്ഞിലങ്ങാടി,ഫാരിസ് കോങ്ങാട്,ശരീഫ് അമൽ,യാസർ അറാഫത്ത്,നാസർ എടപ്പറ്റ,സമീർ ചെമ്മംകടവ്,റഹ്‌മത്ത് അലി കൊണ്ടോട്ടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles