ഇറാനുമായുള്ള യുദ്ധത്തിൽ 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്ക്: പെന്റഗൺ ഡാറ്റാബേസ്

വാഷിംഗ്ടൺ: ഇറാന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന യുദ്ധത്തിലും പ്രത്യാക്രമണങ്ങളിലും 30 അമേരിക്കൻ സൈനികർക്ക് കൂടി പരിക്കേറ്റതായി പെന്റഗൺ ഡാറ്റാബേസ് റിപ്പോർട്ട് ചെയ്തു. മേഖലയിൽ ഇറാനും യു.എസ് സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ കൂടുതൽ ശക്തമാകുന്നതിനിടെയാണ് പരിക്കേറ്റ സൈനികരുടെ പുതിയ കണക്കുകൾ പുറത്തുവരുന്നത്.

മിഡിൽ ഈസ്റ്റിലെ വിവിധ യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാനും സഖ്യസേനകളും നടത്തുന്ന ഡ്രോൺ-മിസൈൽ ആക്രമണങ്ങളിലാണ് ഭൂരിഭാഗം സൈനികർക്കും പരിക്കേറ്റത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. സൈനികരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്ന് പെന്റഗൺ അറിയിച്ചു.

മേഖലയിൽ സംഘർഷം കൂടുതൽ ശക്തിപ്പെടുന്ന സാഹചര്യത്തിൽ യു.എസ് സൈനികരുടെ ജീവന് നേരിടുന്ന ഭീഷണി പെന്റഗൺ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. തിരിച്ചടി ശക്തമാക്കുന്നതിനൊപ്പം തങ്ങളുടെ സൈനിക കേന്ദ്രങ്ങളുടെ സുരക്ഷ കൂടുതൽ വർധിപ്പിക്കാനും അമേരിക്കൻ പ്രതിരോധ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Related Articles

- Advertisement -spot_img

Latest Articles