എം.എം. കുട്ടി മൗലവിയുടെ ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ പുസ്തകം സൗദി തലത്തിൽ പ്രകാശനം ചെയ്തു.

ജിദ്ദ: കേരളത്തിലും പ്രവാസ ലോകത്തും മത, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ജിദ്ദ കെ.എം.സി.സി.യുടെ മുൻ നേതാവ് എം.എം. കുട്ടി മൗലവിയുടെ ജീവിതാനുഭവങ്ങൾ പകർത്തുന്ന ‘ഏഴ് പതിറ്റാണ്ടിന്റെ ജീവിത കുറിപ്പുകൾ’ എന്ന ആത്മകഥാ ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം ജിദ്ദയിൽ നടന്നു. വേങ്ങര മണ്ഡലം ജിദ്ദ കെ.എം.സി.സി. സംഘടിപ്പിച്ച ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യവും ശ്രദ്ധേയമായ പങ്കാളിത്തവും പരിപാടിക്ക് പ്രൗഢി പകർന്നു.

കെ.എം.സി.സി. നാഷണൽ കമ്മിറ്റി ട്രഷറർ അഹമ്മദ് പാളയാട്ട്, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് ജലീൽ കണ്ണമംഗലത്തിന് ആദ്യപ്രതി കൈമാറി പുസ്തകം പ്രകാശനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. അലി അക്ബർ ഉദ്ഘാടനം ചെയ്തു. ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അരിമ്പ്ര അബൂബക്കർ പുസ്തകം പരിചയപ്പെടുത്തി സംസാരിക്കവെ, എം.എം. കുട്ടി മൗലവിയുടെ മത, സാമൂഹിക, രാഷ്ട്രീയ, പ്രവാസ മേഖലകളിലെ നിസ്വാർഥ സേവനങ്ങളും നേതൃത്വപാടവവും പുതിയ തലമുറയ്ക്ക് മാതൃകയാണെന്ന് പറഞ്ഞു.

ജിദ്ദ കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ ഹജ്ജ്–2026 വളണ്ടിയർ സേവനത്തിൽ ശ്രദ്ധേയ പ്രവർത്തനം കാഴ്ചവെച്ച പ്രവർത്തകർക്കുള്ള മൊമെന്റോകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാസർ വെളിയങ്കോട്, എ.കെ. ബാവ വേങ്ങര, നസീർ വാവക്കുഞ്ഞ്, നാസർ മച്ചിങ്ങൽ, ഇസ്മായിൽ മുണ്ടുപറമ്പ്, ഇബ്രാഹിം കൊല്ലി, നൗഫൽ ഉള്ളാടൻ, ശിഹാബ് പുളിക്കൽ, അലി പാങ്ങാട്ട്, അഹമ്മദ് അച്ചനമ്പലം, സലാഹു വാളക്കുട, നാസർ കാരാടൻ, അഹമ്മദ് പറപ്പൂർ, നജ്മുദ്ധീൻ കണ്ണമംഗലം, മൻസൂർ ഊരകം, ഇബ്രാഹീം മുക്കിൽ, ഒ.സി. ലത്തീഫ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അഹമ്മദ് കുറ്റൂർ ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ നാസർ മമ്പുറം സ്വാഗതം പറഞ്ഞു. സമദ് ചോലക്കൽ അധ്യക്ഷത വഹിച്ചു. നൗഷാദലി പറപ്പൂർ നന്ദി രേഖപ്പെടുത്തി.

യൂനുസ് വേങ്ങര, കെ.സി. ഷംസു, നാസർ പൊനക്കൻ, ആബിദ് വേങ്ങര, ഇ.കെ. മുജഫർ, പി. ശിഹാബ്, റഷീദ് വേങ്ങര, അഷ്റഫ് ചുക്കൻ, ജലീൽ അടിവാരം, പി.കെ. നാസർ എന്നിവർ പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകി. ജിദ്ദയിലെ വിവിധ ഭാഗങ്ങളിലെയും സാമൂഹിക, സാംസ്കാരിക, മാധ്യമ, കെ.എം.സി.സി. പ്രവർത്തകർ പങ്കെടുത്ത ചടങ്ങ് എം.എം. കുട്ടി മൗലവിയുടെ ഏഴ് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനും പ്രവാസ സേവനങ്ങൾക്കും നൽകിയ ആദരവായി മാറി

 

Related Articles

- Advertisement -spot_img

Latest Articles