ടെഹ്റാൻ: പേർഷ്യൻ ഗൾഫിലെ ഖെഷ്ം ദ്വീപിന് (Qeshm Island) സമീപം ഇറാനിയൻ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ചയോടെ നടന്ന സംഭവം മേഖലയിൽ വൻ നയതന്ത്ര-സുരക്ഷാ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. പരിക്കേറ്റവരെ അടിയന്തര വൈദ്യസഹായത്തിനായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ദാരുണമായ ആക്രമണത്തിന് പിന്നിൽ അമരിക്കൻ സേനയാണെന്ന് ഇറാനിയൻ ഔദ്യോഗിക വക്താക്കൾ ആരോപിച്ചു. ‘ഭീകരവാദികളായ അമേരിക്കൻ ശത്രുക്കളാണ്’ ഈ ആക്രമണത്തിന് പിന്നിലെന്ന് ഇറാൻ ഭരണകൂടം ഔദ്യോഗികമായി കുറ്റപ്പെടുത്തി. പശ്ചിമേഷ്യൻ സമുദ്രപാതകളിൽ സംഘർഷം നിലനിൽക്കുന്നതിനിടെയുണ്ടായ ഈ സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും സുരക്ഷാ പരിശോധനകൾക്കും ഇറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.



