സൗദി ദേശീയ ദിനാഘോഷം – അൽ ഖുറയ്യാത്ത് ഐ സി എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

അൽ ഖുറയ്യാത്ത്: സൗദി അറേബ്യയുടെ തൊണ്ണൂറ്റി ആറാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി അന്നം തരുന്ന നാടിനോടുള്ള സ്നേഹവും ഐഖ്യദാർഢ്യവും പ്രകടിപ്പിക്കുന്നതോടൊപ്പം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കൂടി തീർത്തു കൊണ്ട് ഐ സി എഫ് അൽഖുറയ്യാത്ത് റീജിയൺ സോഷ്യൽ സർവീസ് ഡയറക്ടറേറ്റിന്റെ (എസ്. എസ്. ഡി) കീഴിൽ അൽഖുറയ്യാത്ത് ജനറൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്ത ദാനത്തിലൂടെ മറ്റൊരു ജീവന് പ്രതീക്ഷയും കരുതലും നൽകുന്നതോടൊപ്പം മനുഷ്യർക്കൊപ്പം എന്ന മുദ്രാവാക്യം ഉയർത്തിക്കാട്ടുന്നതായിരുന്നു നിരവധി ആളുകൾ പങ്കെടുത്ത ക്യാമ്പ് വിളിച്ചോതിയത്. രക്തദാന ക്യാമ്പിന് ഐ സി എഫ് റീജിയൺ ഡെപ്യൂട്ടി പ്രെസിഡണ്ട് യൂനുസ് ലൈലത്തി, ജനറൽ സെക്രട്ടറി ഇസ്‌മായിൽ ചെമ്മാട്, ഫിനാൻസ് സെക്രട്ടറി ഹാരിസ് മണ്ണാര്‍ക്കാട്, വെല്‍ഫെയര്‍ സെക്രട്ടറി സലിം കൊടുങ്ങല്ലൂർ, അഡ്‌മിൻ ആൻഡ് പി ആർ സെക്രട്ടറി അബ്ദുൽ സമദ് കടുങ്ങാത്തുകുണ്ട്, മുസ്തഫ മഞ്ചേരി, സിദ്ദീഖ്‌ കൂടത്തായി, സിറാജ് കൊടിഞ്ഞി. സുബൈര്‍ വേങ്ങര, ഹമീദ് പി പി തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles