റിയാദിൽ ഓണപ്പൂക്കാലം തീർത്ത് ഒഐസിസി; ‘ഒരുമ 2026’ പ്രവാസി മലയാളികളുടെ സാംസ്കാരിക മഹാസംഗമമായി

റിയാദ്: ഓണത്തിന്റെ ഗൃഹാതുരതയും കേരളത്തിന്റെ തനത് സാംസ്കാരിക പാരമ്പര്യവും പ്രവാസി മലയാളികളുടെ കൂട്ടായ്മയും ഒരേ വേദിയിൽ അണിനിരത്തി ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ഒരുമ 2026’ ശ്രദ്ധേയമായി. മാർക്ക് ആന്റ് സേവ് ഫ്ലമിംഗോ മാളിൽ നടന്ന ആഘോഷത്തിൽ ആയിരക്കണക്കിന് പ്രവാസി മലയാളികൾ പങ്കെടുത്തു.

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയുടെ വരവോടെയാണ് ആഘോഷത്തിന് ഉത്സവച്ഛായ പകർന്നത്. ഗാനമേള, തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, ഗ്രൂപ്പ് ഡാൻസ്, വിവിധ നൃത്താവിഷ്കാരങ്ങൾ എന്നിവ അരങ്ങേറിയതോടെ വേദി പൂർണമായും കേരളീയ ഉത്സവാന്തരീക്ഷത്തിലായി. പാലക്കാട് ലോക്സഭാ മണ്ഡലം അംഗം വി.കെ. ശ്രീകണ്ഠൻ എം.പി. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രസംഗം നടത്തി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കര അധ്യക്ഷത വഹിച്ചു.

എൻ.ആർ.കെ ചെയർമാൻ സുരേന്ദ്രൻ കൂട്ടായി,ഒഐസിസി ഭാരവാഹികളായ കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, നൗഫൽ പാലക്കാടൻ, റഹ്മാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, നവാസ് വെള്ളിമാട് കുന്ന്, അമീർ പട്ടണത്ത്, സെയ്ഫ് കായംകുളം, അബ്ദുൽ കരീം കൊടുവള്ളി, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഷുക്കൂർ ആലുവ, മൃദുല വിനീഷ്, ശിഹാബ് പാലക്കാട് എന്നിവർ സംസാരിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു. ഷാജി സോന, മാള മുഹിയിദ്ധീൻ, അസ്ക്കർ കണ്ണൂർ,അഡ്വ: എൽ.കെ അജിത്ത്, ഹക്കീം പട്ടാമ്പി, അഷ്റഫ് മേച്ചേരി, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, ജയൻ കൊടുങ്ങല്ലൂർ, എന്നിവർ വേദിയിൽ സന്നിഹിതരായി

ചടങ്ങിൽ വിശിഷ്ടാതിഥിയായ വി.കെ. ശ്രീകണ്ഠൻ എം.പിക്കുള്ള ആദരഫലകം ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം യഹിയാ കൊടുങ്ങല്ലൂർ സമ്മാനിച്ചു. പാലക്കാട് റെഡിമെയ്ഡ്സ് മാനേജിംഗ് ഡയറക്ടർ ഷാജി മുല്ലപ്പള്ളി, അൽ ശിഫ മെഡിക്കൽ സർവ്വീസ് ഡോ: മുഹമ്മദ് ഇദ്രീസ്, മാർക്ക് ആന്റ് സേവ് ജനറൽ മാനേജർ മുസ്തഫ, ഇൻചാന്റർ, യാർഡ്ലി മാനേജർ സിയാദ് എന്നിവരടക്കം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പ്രത്യേക പുരസ്ക്കാരവും ചടങ്ങിൽ എംപി സമ്മാനിച്ചു.

ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു മാവേലിയുടെ വരവ്. അഖിനാസ് കരുനാഗപ്പള്ളി മാവേലിയുടെ വേഷത്തിലെത്തി സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. സാബു കല്ലേ ഭാഗം, ഷരീഫലി, സ്റ്റാൻലി സീമോൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളവും ആഘോഷത്തിന് കേരളീയ തനിമ നൽകി.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ വിവിധ ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും പ്രവർത്തകരും പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മിറ്റികളായി പ്രവർത്തിച്ചു. അബ്ദുള്ള വല്ലാഞ്ചിറ,അലി ആലുവ, നാസർ വലപ്പാട്, ഷാജി മഠത്തിൽ, ബാബുകുട്ടി പത്തനംതിട്ട,സന്തോഷ് കണ്ണൂർ, ഷമീർ മാളിയേക്കൽ, ഷിജോ വയനാട്, വിൻസന്റ് തിരുവനന്തപുരം, നസീർ ഹനീഫ, ഒമർ ഷരീഫ്, ഷബീർ വരിക്കാപ്പള്ളി, ഷിജു കോട്ടയം എന്നിവർ നേതൃത്വം നൽകി.

Related Articles

- Advertisement -spot_img

Latest Articles