ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി സാമൂഹിക സുരക്ഷാ പദ്ധതി പത്താം വാർഷിക ക്യാമ്പയിന് തുടക്കം

മലപ്പുറം: ഒതുക്കുങ്ങൽ പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെ പത്താം സാമൂഹ്യ സുരക്ഷാ ക്യാമ്പയിൻ ഉദ്ഘാടനം ശിഹാബ് തങ്ങൾ സൗദത്തിൽ വെച്ച് നടന്ന ചടങ്ങിൽ മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ഗ്ലോബൽ കെ.എം.സി.സിയുടെ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളും പ്രവാസികളുടെയും കുടുംബങ്ങളുടെയും അടിയന്തിര ആവശ്യങ്ങൾക്കുള്ള പിന്തുണയും കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ വർഷത്തെ സുരക്ഷാ സ്കീം ക്യാമ്പയിന് തുടക്കമിട്ടത്.

മജീദ് കോട്ടീരി അധ്യക്ഷത വഹിച്ച യോഗത്തിൽ വേങ്ങര മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ ഇ.കെ. മുഹമ്മദലി, കെ.പി. കുഞ്ഞാലൻ കുട്ടി, ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി. ബാവ മാസ്റ്റർ, ഹസ്സൻകുട്ടി തോമങ്ങാടൻ, എ.കെ. കമ്മു, അബ്ദു റഹിമാൻ മുക്രി, പി.എം. ബഷീർ, യൂനുസ് കടമ്പോട്ട്, ടി.ടി. റഫീഖ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് അടുത്ത പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഡോ. പുത്തൂർ റഹ്മാനെ മുഖ്യ രക്ഷാധികാരിയായും മജീദ് കോട്ടീരിയെ ചെയർമാനായും അടാട്ടിൽ കുഞ്ഞാപ്പുവിനെ പ്രസിഡന്റായും തെരഞ്ഞെടുത്തു. കെ.ടി. അഷ്‌റഫ്‌ അലിയാണ് ജനറൽ സെക്രട്ടറി. പി.കെ. റഷീദ് (ട്രഷറർ), എ. യൂനുസ് കടമ്പോട്ട് (സീനിയർ വൈസ് പ്രസിഡന്റ്) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡന്റുമാരായി റഫീഖ് വലിയറ്റിൽ, ഇ. മജീദ്, കുഞ്ചീച്ചി, അൻവർ കെ.പി, ഫൈസൽ പരി, നൗഷാദ് ഒതുക്കുങ്ങൽ എന്നിവരെയും ഓർഗനൈസിംഗ് സെക്രട്ടറിയായി ടി.ടി. റഫീഖിനെയും തെരഞ്ഞെടുത്തു. ജലീൽ ടി.കെ, അഷ്‌റഫ് കുരുണിയാൻ, അനീസ് എം.പി, നാസർ സി.കെ, റഷീദ് കത്താലി, മുഹമ്മദ്‌കുട്ടി കെ.ടി, ജാഫർ വി.പി, നൗഷാദ് ഒതുക്കുങ്ങൽ എന്നിവരാണ് പുതിയ സെക്രട്ടറിമാർ. ചടങ്ങിൽ യൂനുസ് കടമ്പോട്ട് നന്ദി രേഖപ്പെടുത്തി.

Related Articles

- Advertisement -spot_img

Latest Articles