പാലക്കാട്ട് കളിക്കുന്നതിനിടെ വാട്ടർ ടാങ്കിൽ വീണ് രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന വാട്ടർ ടാങ്കിൽ വീണ് സഹോദരങ്ങളായ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാറിന്റെ മക്കളായ ജനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വീട്ടുപരിസരത്ത് ഒരുമിച്ച് കളിക്കുന്നതിനിടെ കുഞ്ഞുങ്ങൾ അബദ്ധത്തിൽ വാട്ടർ ടാങ്കിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികളെ പെട്ടെന്ന് കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വാട്ടർ ടാങ്കിനുള്ളിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ രണ്ടുപേരെയും പുറത്തെടുത്ത് തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കൊഴിഞ്ഞാമ്പാറ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

- Advertisement -spot_img

Latest Articles