സമസ്ത ‘സ്മാർട്ട്’ സ്കോളർഷിപ്പ്: ബഹ്റൈനിൽ പ്രിലിമിനറി പരീക്ഷ പൂർത്തിയായി

മനാമ: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് മദ്റസകളിലെ വിദ്യാർഥികൾക്ക് നൽകിവരുന്ന സ്‌മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി എക്‌സാം ബഹ്റൈനിലെ 6 കേന്ദ്രങ്ങളിൽ നടന്നു. നേരത്തെ രജിസ്റ്റർ ചെയ്ത വിദ്യാർഥികളാണ് സ്കോളർഷിപ്പ് പരീക്ഷ എഴുതിയത്.

പ്രത്യേകം നിയോഗി ക്കപ്പെട്ട ചീഫ് എക്‌സാമിനർമാർ റഫ, ഗുദൈബിയ, ഉമ്മൽ ഹസം, ഹമദ് ടൗൺ, സിത്ര, സൽമാബാദ് എന്നീ കേന്ദ്രങ്ങളിൽ പരീക്ഷകൾക്ക് മേൽനോട്ടം വഹിച്ചു. ഐ സി എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റിയും എസ് ജെ എം റെയ്ഞ്ച് കമ്മിറ്റിയുമാണ് പരീക്ഷകൾക്ക് നേതൃത്വം നൽകുന്നത്.

പ്രിലിമിനറി പരീക്ഷയിൽ നിശ്ചിത ശതമാനം മാർക്ക് നേടുന്ന വിദ്യാർത്ഥികൾ ഫൈനൽ പരീക്ഷയിലേക്ക് സെലക്ട് ചെയ്യപ്പെടുമെന്നും ഒക്ടോബർ 31ന് നടക്കുന്ന ഫൈനൽ പരീക്ഷയുടെ സെൻ്ററുകൾ പിന്നീട് അറിയിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Related Articles

- Advertisement -spot_img

Latest Articles